Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postponed

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ: മു​ഖ്യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മാ​റ്റി​വ​ച്ചു

വാ​​ഷിം​​ഗ്ട​​ണ്‍: ഇ​​ന്ത്യ​​യും യു​​എ​​സും ത​​മ്മി​​ലു​​ള്ള ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന് അ​​ന്തി​​മ രൂ​​പം ന​​ൽ​​കു​​ന്ന​​തി​​നാ​​യി വാ​​ഷിം​​ഗ്ട​​ണി​​ൽ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മു​​ഖ്യ ച​​ർ​​ച്ചാ​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം മാ​​റ്റി​​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി ഒൗ​​ദ്യോ​​ഗി​​ക വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ദ​​​​ർ​​​​പ്പ​​​​ൺ ജ​​​​യി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ട്രം​​​​പ് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ നി​​​​കു​​​​തി യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

15 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക തീ​​​​രു​​​​വ കൂ​​​​ടി യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ട്രം​​​​പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി എ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ത്യ​​ൻ ച​​ർ​​ച്ചാസം​​ഘം യു​​എ​​സ് സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ, ഏ​​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും അവ​​യു​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും വി​​ല​​യി​​രു​​ത്താ​​ൻ ഇ​​രു​​പ​​ക്ഷ​​ത്തി​​നും സ​​മ​​യം ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം മാ​​ത്രം ഇ​​ന്ത്യ​​ൻ ചീ​​ഫ് നെ​​ഗോ​​ഷ്യേ​​റ്റ​​റു​​ടെ​​യും സം​​ഘ​​ത്തി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം മ​​തി​​യെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും. ഇ​​രു​​പ​​ക്ഷ​​ത്തി​​നും സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ മ​​റ്റൊ​​രു തീ​​യ​​തി​​യി​​ലേ​​ക്ക് ച​​ർ​​ച്ച മാ​​റ്റി​​വ​​യ്ക്കും. ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നു ദി​​വ​​സ​​ത്തെ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​ൻ സം​​ഘം ത​​യാ​​റെ​​ടു​​ത്തി​​രു​​ന്ന​​ത്.

ശ​​നി​​യാ​​ഴ്ച, എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും തീ​​രു​​വ ഒ​​രു ദി​​വ​​സം മു​​ന്പ് പ്ര​​ഖ്യാ​​പി​​ച്ച 10 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രം​​പി​​ന്‍റെ ര​​ണ്ടാം ഭ​​ര​​ണ​​കാ​​ല​​ത്തെ പ്ര​​ധാ​​ന സാ​​ന്പ​​ത്തി​​ക അ​​ജ​​ണ്ട​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​യി, ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു മേ​​ൽ ട്രം​​പ് ചു​​മ​​ത്തി​​യ തീ​​രു​​വ​​ക​​ൾ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും 1977ലെ ​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഇ​​ക്ക​​ണോ​​മി​​ക് പ​​വേ​​ഴ്സ് ആ​​ക്ട് (ഐ​​ഇ​​ഇ​​പി​​എ) ഉ​​പ​​യോ​​ഗി​​ച്ച് വ്യാ​​പ​​ക​​മാ​​യ തീ​​രു​​വ​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ലൂ​​ടെ പ്ര​​സി​​ഡ​​ന്‍റ് ത​​ന്‍റെ അ​​ധി​​കാ​​രം ലം​​ഘി​​ച്ചു​​വെ​​ന്നും യു​​എ​​സ് സു​​പ്രീംകോ​​ട​​തി വി​​ധി​​ച്ചു.

2025 ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യക്ക് മേ​​ൽ 25 ശ​​ത​​മാ​​നം പ​​ക​​രം തീ​​രു​​വ യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പി​​ന്നീ​​ട്, ഇ​​ന്ത്യ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നു പി​​ഴ​​യാ​​യി 25 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ മൊ​​ത്തം തീ​​രു​​വ​​ക​​ൾ 50 ശ​​ത​​മാ​​ന​​മാ​​ക്കി. ഈ ​​മാ​​സം ആ​​ദ്യം ഇ​​ന്ത്യ​​യും യു​​എ​​സും ഒ​​രു ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര ക​​രാ​​ർ അ​​ന്തി​​മ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു ധാ​​ര​​ണ​​യി​​ലെ​​ത്തി. ഇ​​ത​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇറക്കുമതി തീരുവ വാ​​ഷിം​​ഗ്ട​​ണ്‍ 18 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കും. ഇ​​പ്പോൾ, ശി​​ക്ഷാ​​പ​​ര​​മാ​​യ 25 ശ​​ത​​മാ​​നം നീ​​ക്കം ചെ​​യ്തി​​ട്ടു​​ണ്ട്. ശേ​​ഷി​​ക്കു​​ന്ന 25 ശ​​ത​​മാ​​നം നി​​ല​​വി​​ലു​​ണ്ട്.

സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കു പി​​ന്നാ​​ലെ ട്രം​​പ് വ്യാ​​പാ​​ര തീ​​രു​​വ​​ക​​ൾ വീ​​ണ്ടും 15 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​തീ​​രു​​വ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ക​​യാ​​ണെ​​ങ്കി​​ൽ, നി​​ല​​വി​​ലു​​ള്ള മോ​​സ്റ്റ് ഫേ​​വേ​​ഡ് നേ​​ഷ​​ൻ (എം​​എ​​ഫ്എ​​ൻ) അ​​ല്ലെ​​ങ്കി​​ൽ യു​​എ​​സി​​ലെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യ്ക്ക് പു​​റ​​മേ​​യാ​​യി​​രി​​ക്കും. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഒ​​രു ഉ​​ത്പ​​ന്ന​​ത്തി​​ന് 5 ശ​​ത​​മാ​​നം എം​​എ​​ഫ്എ​​ൻ തീ​​രു​​വ ഉ​​ണ്ടെ​​ങ്കി​​ൽ, 15 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ കൂ​​ടി ചേ​​ർ​​ത്ത് 20 ശ​​ത​​മാ​​ന​​മാ​​യി മാ​​റും. നേ​​രത്തേ, ഇ​​ത് അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​ടൊ​​പ്പം 25 ശ​​ത​​മാ​​നം അ​​ധി​​ക നി​​കു​​തി കൂ​​ടി ചേ​​ർ​​ന്ന് 30 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

150 ദി​​വ​​സ​​ത്തെ കാ​​ല​​യ​​ള​​വി​​നു​​ശേ​​ഷം ഇ​​ന്ത്യ പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ യു​​എ​​സ് താ​​രി​​ഫ് എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്ന് വ്യ​​ക്ത​​ത​​യി​​ല്ല.

ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ഒ​​പ്പു​​വ​​യ്ക്കു​​ന്ന​​തി​​നും ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നും നി​​ല​​വി​​ലു​​ള്ള ധാ​​ര​​ണ​​പ​​ത്രം ഒ​​രു നി​​യ​​മ​​പ​​ര​​മാ​​യ രേ​​ഖ​​യാ​​ക്കി മാ​​റ്റേ​​ണ്ട​​തു​​ണ്ട്. ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​നാ​​യു​​ള്ള നി​​യ​​മ​​രേ​​ഖ അ​​ന്തി​​മ​​മാ​​ക്കു​​ന്ന​​തി​​ന്, ഇ​​ന്ത്യ​​ൻ സം​​ഘം ഇ​​ന്നു മു​​ത​​ൽ 26 വ​​രെ വാ​​ഷിം​​ഗ്ട​​ണി​​ൽ യു​​എ​​സ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.

ക​​രാ​​ർ മാ​​ർ​​ച്ചി​​ൽ ഒ​​പ്പു​​വ​​യ്ക്കാ​​നും ഏ​​പ്രി​​ലി​​ൽ ന​​ട​​പ്പി​​ലാ​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് വാ​​ണി​​ജ്യ മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു.

National

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്; സി​ബി​എ​സ്ഇ പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മാ​റ്റം

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച് മൂ​ന്നി​ന് സി​ബി​എ​സ്ഇ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ ബോ​ർ​ഡ് പു​റ​ത്തി​റ​ക്കി​യെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നും പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​സ​ന്യാം ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

പ​ത്താം ക്ലാ​സി​ലെ ടി​ബ​റ്റ​ൻ, ജ​ർ​മ്മ​ൻ, നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ​പ്സ്, ഭോ​ട്ടി, ബോ​ഡോ, തം​ഗ്ഖു​ൽ, ജാ​പ്പ​നീ​സ്, ഭൂ​ട്ടി​യ, സ്പാ​നി​ഷ്, കാ​ഷ്മീ​രി, മി​സോ, ബ​ഹാ​സ മ​ലാ​യു, എ​ല​മെ​ന്‍റ്സ് ഓ​ഫ് ബു​ക്ക് കീ​പ്പിം​ഗ് ആ​ൻ​ഡ് അ​ക്കൗ​ണ്ട​ൻ​സി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ മാ​ർ​ച്ച് 11 ന് ​ന​ട​ക്കും.

പ​ന്ത്ര​ണ്ടാം ക്ലാ​സ് നി​യ​മ പ​ഠ​ന പ​രീ​ക്ഷ ഏ​പ്രി​ൽ 10 ന് ​ന​ട​ത്തും. മ​റ്റെ​ല്ലാ പ​രീ​ക്ഷ​ക​ളും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. പു​തു​ക്കി​യ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ടൈം​ടേ​ബി​ൾ പ​രി​ഷ്‌​ക​രി​ച്ചെ​ന്നും അ​ഡ്‌​മി​റ്റ് കാ​ർ​ഡു​ക​ളി​ൽ പു​തി​യ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

 

 

Kerala

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വെ​ച്ചു; കേ​ന്ദ്ര ഇ​ട​പെ​ട​ലെ​ന്ന് ആ​ക്ഷേ​പം

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം അ​വ​സാ​ന​നി​മി​ഷം മാ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ​മ​ഗ്ര സം​ഭാ​വ​ന അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന​ത്. അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പേ​രു​ക​ളും പു​റ​ത്തു​വി​ടു​മെ​ന്ന വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​ൽ​പ്പ​സ​മ​യം മു​മ്പാ​ണ് നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​വ​സാ​ന നി​മി​ഷം സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ടാ​ണ് പ്ര​ഖ്യാ​പ​നം ത​ട​ഞ്ഞ​തെ​ന്ന് കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ​യൊ​രു ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു; പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് 10-ാം (ഓ​ണ​ക്കൂ​ർ) വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​സ്.​ബാ​ബു​വി​ന്‍റെ (59) മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കു​ഴ​ഞ്ഞു വീ​ണ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​റ​വം മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് സി.​എ​സ്.​ബാ​ബു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ​യും മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ വോ​ട്ടെ​ടു​പ്പും സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വി​ഴി​ഞ്ഞം വാ​ര്‍​ഡി​ലെ വോ​ട്ടെ​ടു​പ്പും മാ​റ്റി​വെ​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

 

 

Kerala

സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി ഞാ​റ​വി​ള - ക​ര​യ​ടി​വി​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡാ​യ പാ​യി​മ്പാ​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ചു. യു​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ര്‍​ത്ഥി വ​ട്ട​ത്ത് ഹ​സീ​ന(52) ഇ​ന്ന​ലെ രാ​ത്രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

 

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം; മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

മ​ല​പ്പു​റം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വെ​ട്ട​ത്ത് ഹ​സീ​ന (52) മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.

ഞാ​യ​റാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഹ​സീ​ന കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പാ​യി​മ്പാ​ടം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ ഹ​സീ​ന മു​സ്‌​ലീം ലീ​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു.

National

അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​തം; സ്മൃ​തി മ​ന്ദാ​ന​യു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ചു

മും​ബൈ: അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന​യു​ടെ വി​വാ​ഹം മാ​റ്റി​വെ​ച്ചു. സ്മൃ​തി​യു​ടെ​യും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പ​ലാ​ശ് മുഛ​ലി​ന്‍റെ​യും വി​വാ​ഹം ഞാ​യ​റാ​ഴ്ച ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

സം​ഗ്ലി​യി​ലെ ഫാം ​ഹൗ​സി​ലാ​ണ് ര​ണ്ടു ദി​വ​സ​മാ​യി വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ഹ​ൽ​ദി, സം​ഗീ​ത് ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്മൃ​തി​യു​ടെ അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ച്ഛ​ന്‍ സു​ഖ​മാ​യ​തി​നു​ശേ​ഷ​മെ വി​വാ​ഹം ന​ട​ത്തൂ​വെ​ന്നും സ്മൃ​തി മ​ന്ദാ​ന പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ്മൃ​തി മ​ന്ദാ​ന​യെ പ്ര​പ്പോ​സ് ചെ​യ്യു​ന്ന വീ​ഡി​യോ പ​ലാ​ശ് മുഛ​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​ന്ത്യ​ന്‍ ടീം ​വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പു​യ​ര്‍​ത്തി​യ മും​ബൈ ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍വെ​ച്ചാ​ണ് പ​ലാ​ഷ് സ്മൃ​തി​യെ പ്ര​പ്പോ​സ് ചെ​യ്ത​ത്.

Kerala

ഡി​സം​ബ​ര്‍ എ​ട്ടു മു​ത​ല്‍ 12 വ​രെ​യു​ള്ള പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ര്‍ എ​ട്ടു മു​ത​ല്‍ 12 വ​രെ​യു​ള്ള പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷാ​മാ​റ്റം.

മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ 2026 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തു​മെ​ന്നും തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും പി​എ​സ്‌​സി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടുഘ​ട്ട​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​നാ​ണ് വോ​ട്ടെ​ടു​പ്പ്.

തൃ​ശൂ​ര്‍ മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഡി​സം​ബ​ര്‍ 11ന് ​ആ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 13 ശ​നി​യാ​ഴ്ച​യാ​ണ്.

National

പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി ത​ർ​ക്കം പു​ക​യു​ന്നു; കെ​പി​സി​സി യോ​ഗം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പു​ക​യു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കെ​പി​സി​സി യോ​ഗം മാ​റ്റി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ​ത്തെ യോ​ഗ​മാ​ണ് മാ​റ്റി​വെ​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പു​ക​യു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കെ​പി​സി​സി യോ​ഗം മാ​റ്റി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ​ത്തെ യോ​ഗ​മാ​ണ് മാ​റ്റി​വെ​ച്ച​ത്.
യോ​ഗ​ത്തി​ന് മു​ന്‍​പ് ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ചു​മ​ത​ല വി​ഭ​ജി​ച്ച് ന​ല്‍​കാ​നു​ള്ള ആ​ലോ​ച​ന ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​ത്. അ​തേ​സ​മ​യം മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​സൗ​ക​ര്യം കാ​ര​ണ​മാ​ണ് യോ​ഗം മാ​റ്റി​യ​തെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.
പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ നി​യോ​ഗി​ക്കാ​ത്ത​തി​ല്‍ വി​ഷ​മ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞി​രു​ന്നു. തൃ​പ്തി​ക​ര​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ത്ത എ​ട്ട് പ്ര​സി​ഡ​ന്‍റു​മാ​രെ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Up